ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് വിശ്വാസ്യതയാകെ നഷ്ടപ്പെട്ട് സമൂഹമധ്യത്തിൽ നാണം കെട്ടുനിൽക്കുന്ന കേരളാ പബ്ലിക് സർവ്വീസ് കമ്മിഷൻ ആസ്ഥാനത്തുനിന്നും അഴിമതിയുടെയും സ്വജനപക്ഷ വാദത്തിന്റെയുമൊക്കെ പുതുപുത്തൻ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേത്തുടർന്ന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങളും കുറ്റവാളികൾ ആരാണെന്നതുമൊക്കെ വെളിച്ചത്തുകൊണ്ടുവരുമെന്നും ന്യായമായും കരുതാം.
എന്നിട്ടെന്തു സംഭവിക്കും? അഥവാ എന്തെങ്കിലും സംഭവിക്കുമോ?
പി.എസ്.സിക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള പരിരക്ഷയനുസരിച്ച് ഈ നടക്കുന്ന കോലാഹലങ്ങൾക്കപ്പുറം കാര്യമായ ഒരു നടപടിയും ആരുടെയെങ്കിലും പേരിൽ ഉണ്ടാകുമെന്ന് കരുതാനാവില്ല. ......

ദോഹ: ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിസിറ്റ് ഖത്തര്‍, വാണിജ്യ-വ്യവസായ മന്ത്രാലയം, കുടുംബ-സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് റോക്കാ പവര്‍ ജിം. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത റോക്കാ പവര്‍ ജിം അറിയിച്ചത്.
പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ ഭാഗമായി സമൂഹത്തില്‍ ഉള്‍ക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും, എല്ലാവര്ക്കും ആരോഗ്യകരമായ ജീവിതശൈലിയും ഫിറ്റ്നസ് സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും റോക്കാ പവര്‍ ജിം അധികൃതര്‍ വ്യക്തമാക്കി.
ചടങ്ങില്‍ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, പര്‍പ്പിള്‍ സാറ്റര്‍ഡേ ഒരു സാമൂഹിക പ്രചാരണം മാത്രമല്ല, മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മുന്നേറ്റമാണെന്ന് അഭിപ്രായപ്പെട്ടു.
'പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഓരോ സ്ഥാപനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണ്. ......
തെന്മല വെള്ളിമലയിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ അന്തേവാസികളായ വയോധികരെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനായ 57 കാരൻ മണിക്കുട്ടൻ എന്ന ബ്രഹ്മദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് ഇക്കഴിഞ്ഞ ജൂൺ 13 നായിരുന്നു. നിരന്തരമായ അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ അഭയകേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട ശേഷം വിവരം നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. ......
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളത്തിലാകെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ രാസ ലഹരിക്കെതിരെയുള്ള വളരെ ശക്തമായ നടപടികൾ ഏതാണ്ട് വിജയകരമായി തന്നെ മുന്നേറുകയാണല്ലോ. ഈ അവസരത്തിൽ ഞാൻ പ്രവർത്തിച്ച മേഖലകളിൽ നിന്നുള്ള അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കട്ടെ:
കഴിഞ്ഞ ഏതാണ്ട് പത്തുവർഷം മുമ്പ് വരെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉടുമുണ്ടിന്റെ മടിയിലോ അടിവസ്ത്രത്തിന്റെ പോക്കറ്റിലോ ഒക്കെ മാത്രമായി ഇട്ടാണ് കടത്തിയിരുന്നത്. ......
പാലക്കാട് കൽമണ്ഡപത്തിലെ മിനാനഗറിലെ വീട്ടിലെത്തുമ്പോൾ പാർലമെന്റ് അംഗം വി കെ ശ്രീകണ്ഠനും ഭാര്യയും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ കെ.എ. തുളസിയും തിരക്കിലേക്കിറങ്ങാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ......
തമിഴ്നാട്ടിൽ റാണിപ്പേട്ടൈ ജില്ലയിലെ സോളിംഗർ എന്ന സ്ഥലത്തിലുള്ള ഒരു തിയേറ്ററിൽ മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനയിച്ച 'ജനനായകൻ' സിനിമ റിലീസ് ചെയ്തിരുന്നു. ഈ സിനിമ കണ്ടതിന് ശേഷം പുറത്തുവന്ന വിജയ്യുടെ 'തമിഴക വെട്രി കഴകം' പാർട്ടി എം.എൽ.എ.യായ കപിലന്റെ അടുക്കൽ 'യൂ ട്യൂബർ' ശിവ സിനിമയെക്കുറിച്ച് ചോദിക്കാൻ മൈക്ക് നീട്ടിയപ്പോൾ കപിലൻ 'യൂ ട്യൂബർ' ശിവയെ ആക്രമിക്കാൻ ശ്രമിച്ചു. ......
കേരള വഖഫ് ബോർഡ് മരവിപ്പിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി വെറുമൊരു നിസ്സാര വ്യവഹാരമല്ല. ആ വാർത്തയും നിസ്സാരമല്ല.......
കേരളത്തിൽ സ്ക്കൂൾ- കോളേജ് വിദ്യാർത്ഥികളിലടക്കം വളരെ ചെറിയ പ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയും അതിന്റെ ഫലമായി കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയരുകയും കുടുംബങ്ങളിൽ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്ന അത്യധികം ആശങ്കാജനകമായ പശ്ചാത്തലത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്, 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന നൂതന പദ്ധതിയുമായി രംഗത്ത് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾ ഈ പദ്ധതിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും സർവ്വാത്മനാ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിൽ ആഭ്യന്തരവകുപ്പിന് അഭിമാനിക്കാം.
കേരളത്തിൽ ലഹരിയുടെ ഉപയോഗവും അതിന്റെ വ്യാപനവും യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിട്ട് കാലം കുറെയായെങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ ദുരൂഹമായ കാരണങ്ങളാൽ അലംഭാവം കാട്ടിപ്പോരുകയായിരുന്നു. ......
രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിനിമം ശരാശരി ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴയായി ഈടാക്കിയത് 7,086.63 കോടി രൂപ. ഇതിൽ ഏറ്റവും കൂടുതൽ തുക ശേഖരിച്ചത് സ്വകാര്യ ബാങ്കുകളാണ്. ......
ദോഹ: വരുന്ന 2026-2027 ഫുട്ബോൾ സീസണിന് മുന്നോടിയായി ക്ലബ്ബുകളിലെ കളിക്കാരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിൽ നിർണായക ഭേദഗതികൾ പ്രഖ്യാപിച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA). കളിക്കാരുടെ രജിസ്ട്രേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ക്ലബ്ബുകൾക്കും ദേശീയ ടീമിനും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ ടീം ഘടന ഉറപ്പുവരുത്താനുമാണ് QFA സർക്കുലറിലൂടെ പുതിയ ഭേദഗതികൾ പുറപ്പെടുവിച്ചിരിക്കുന്നത്.
മുൻ സീസണുകളിൽ നിലവിലുണ്ടായിരുന്ന പ്രധാന ഇളവുകളിലൊന്ന് അസോസിയേഷൻ റദ്ദാക്കി. ......